സൗദി അറബ്യയിൽ വ്യാജ വനിതാ ഡോക്ടർ അറസ്റ്റിൽ

  • 29/06/2021

റിയാദ്: സൗദി അറേബ്യയിൽ ചികിത്സ നടത്തിയ വ്യാജ വനിതാ ഡോക്ടർ പിടിയിലായി. മക്കയിൽ താമസ സ്ഥലത്ത് ക്ലിനിക്ക് സജ്ജീകരിച്ച് ചികിത്സ നടത്തുകയായിരുന്ന ആഫ്രിക്കക്കാരിയെ പൊലീസ് ഉൾപ്പെടെയുള്ളവരടങ്ങിയ പ്രത്യേക സംഘമാണ് അറസ്റ്റ് ചെയ്‍തത്. അന്വേഷണ സംഘത്തിന് രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടികൾ. താമസ സ്ഥലം റെയ്‍ഡ് ചെയ്‍ത് ഇവരെ അറസ്റ്റ് ചെയ്തു. തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. 

Related News