സൗദിയില്‍ ഇന്ധന ടാങ്കറിന് തീപിടിച്ചു

  • 02/07/2021



റിയാദ്: സൗദി അറേബ്യയിലെ പശ്ചിമ റിയാദില്‍ ഖുവൈഇയയില്‍ ഇന്ധന ടാങ്കറിന് തീപിടിച്ചു. എക്‌സ്പ്രസ് വേയിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് ടാങ്കര്‍ അപകടത്തില്‍പ്പെട്ടത്. 

ഖുവൈഇയയിലെ മസ്അല്‍ പാലത്തിന് സമീപമായിരുന്നു അപകടം. ടാങ്കറില്‍ നിന്ന് ഇന്ധനം ചോര്‍ന്നതിനാല്‍ റോഡില്‍ ഏറെ ദൂരം തീ പടര്‍ന്നു. ഡിവില്‍ ഡിഫന്‍സ് യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തെ തുടര്‍ന്ന് ഖാലിദിയയില്‍ നിന്ന് ഖുവൈഇയ വരെയുള്ള ഭാഗത്തെ റോഡ് സുരക്ഷാ വകുപ്പുകള്‍ അടച്ചു.

Related News