യുഎഇ ഉൾപ്പെടെ നാല് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വീണ്ടും പ്രവേശന വിലക്ക് ഏർപ്പെടുത്തി സൗദി

  • 03/07/2021

സൗദി: യുഎഇ ഉൾപ്പെടെ നാല് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വീണ്ടും പ്രവേശന വിലക്ക് ഏർപ്പെടുത്തി സൗദി. വകഭേദം വന്ന കൊവിഡ് വ്യാപനം മൂലമാണ് വിലക്ക് ഏർപ്പെടുത്തിയത്. നാളെ രാത്രി 11 മണിക്ക് വിലക്ക് പ്രാബല്യത്തിൽ വരും.

യുഎഇ, ഏത്യോപ്യ, വിയറ്റ്‌നാം എന്നീ മൂന്ന് രാജ്യങ്ങളിലേക്ക് നേരിട്ടോ അല്ലാതെയോ പ്രത്യേക അനുമതി ഇല്ലാതെ യാത്ര ചെയ്യരുതെന്ന് സൗദി പൌരൻമാർക്ക് സൗദി ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി. ഈ 3 രാജ്യങ്ങളിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും സൗദിയിലേക്കുള്ള നേരിട്ടുള്ള പ്രവേശനത്തിനും വിലക്കേർപ്പെടുത്തി.

ഈ നാല് രാജ്യങ്ങളിൽ നിന്നുള്ള സൗദി പൗരൻമാർ അല്ലാത്ത യാത്രക്കാർക്ക് 14 ദിവസം മറ്റേതെങ്കിലും രാജ്യത്ത് കഴിഞ്ഞ ശേഷം മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. നേരിട്ടു സൗദിയിലേക്ക് യാത്ര ചെയ്യുന്ന സൗദികൾ ഉൾപ്പെടെയുള്ളവർക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാരന്റീൻ നിർബന്ധമാണ്. റിപാട്രിയേഷൻ വിമാന സർവീസുകൾക്ക് വിലക്ക് ബാധകമല്ലെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്ത്യ ഉൾപ്പെടെ 9 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നേരിട്ടു സൗദിയിൽ പ്രവേശിക്കുന്നതിന് നേരത്തെ വിലക്ക് ഉണ്ട്.

Related News