കുവൈറ്റ്‌ കേരള പ്രവാസി അസോസിയേഷൻ(KKPA )രക്‌തദാന ക്യാമ്പ് നടത്തി.

  • 11/07/2021

കുവൈറ്റ്‌ സിറ്റി :കുവൈറ്റ്‌ കേരള പ്രവാസി അസോസിയേഷൻ രണ്ടാമത് ബ്ലഡ്‌ ടൊണേഷൻ ഡ്രൈവ് ഇന്ത്യൻ ഡോക്ട്ടേഴ്‌സ് ഫോറം കുവൈറ്റ്മായും കുവൈറ്റിലെ പ്രമുഖ ആതുരാലയം ആയ ബദർ അൽ സമാ ഹോസ്പിറ്റലുമായും ചേർന്ന് ജൂലൈ 9 വെള്ളിയാഴ്ച അദാൻ ബ്ലഡ്‌ ബാങ്കിൽ വെച്ച് നടത്തി.പ്രസിഡന്റ്‌ സക്കീർ പുത്തൻ പാലത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ലോക കേരള സഭ അംഗവും  നോർക്ക സാമൂഹിക വിഭാഗം ഡയറക്ട്ടറും ആയ ശ്രീ അജിത്കുമാർ വയല ക്യാമ്പ് ഉത്ഘാടനം ചെയ്തു. പ്രോഗ്രാം സ്പോൺസറായ ബദർ അൽ സമാ ഹോസ്പിറ്റലിനെ പ്രതിനിധീകരിച്ചു മാനേജർ ശ്രീ അബ്ദുൾ റസാക്ക്‌,മാർക്കറ്റിങ് മാനേജർ അനസ്,ഇന്ത്യൻ ഡോക്ടഴ്‌സ് ഫോറത്തിനെ പ്രതിനിധീകരിച്ചു ഡോക്ടർ ജിബിൻ തോമസ് , സാമൂഹിക പ്രവർത്തകൻ ബിജോയ്‌ എന്നിവർ സംസാരിച്ചു.

അഡ്വൈസറി ബോർഡ് മെമ്പർമാരായ ശ്രീ തോമസ് പള്ളിക്കൽ, അഡ്വക്കേറ്റ് സുരേഷ് പുളിക്കൽ, അബ്ദുൾ കലാം മൗലവി, സിറാജ്ജുദ്ദീൻ ജനറൽ സെക്രട്ടറി ശ്രീമതി സുശീല കണ്ണൂർ, സെക്രട്ടറി വനജ രാജൻ, ട്രെഷറർ  ശ്രീ സജീവ് കുന്നത്, വൈസ് പ്രസിഡന്റ്‌ സാറാമ്മ ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു
സംസാരിച്ചു. ക്യാമ്പിന് ജോസ്, സജീവ് കുന്നുമ്മേൽ,മുഹമ്മദ്‌ ഐരോൾ,സുസെൻ, എബ്രഹാം ജോൺ, ബ്ലെസ്സൺ അർഷാദ്, ഷിജു, വിഷ്ണു,അനിലാൽ ആസാദ്‌,നെൽസൺ,അബ്ദുൾ കരീം,ശ്രീകുമാർ,സച്ചിൻ,കിരൺ,ശകുന്തള,ലതാകുമാരി, സജില,ശാലു,,രജനി  എന്നിവർ നേതിർത്വം നൽകി.

നിലവിലെ കൊറോണ സാഹചര്യത്തിൽ രക്‌തദാനത്തിന്റെ ആവശ്യകത മനസ്സിലാക്കി കുവൈറ്റിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് നിരവധി ആളുകൾ ക്യാമ്പിൽ പങ്കാളികൾ ആയി.പ്രോഗ്രാം കൺവീനർ വിനോദ് ഹരീന്ദ്രൻ ക്യാമ്പിൽ പങ്കെടുത്തവർക്ക്സ്വാഗതവും ട്രെഷറർ ബൈജുലാൽ നന്ദിയും രേഖപ്പെടുത്തി.

Related News