കുവൈത്ത് കെ.എം.സി.സിയുടെ പുതിയ പദ്ധതി അനുകരണീയം - ഡോ. എം.കെ.മുനീർ.

  • 12/07/2021

കോഴിക്കോട്: ജീവകാരുണ്യ രംഗത്ത് വിവിധ പദ്ധതികൾക്ക് തുടക്കം കുറിച്ച കുവൈത്ത് കെ.എം.സി.സിയുടെ തിരിച്ചു പോകാനാകാതെ നാട്ടിലകപ്പെട്ട അംഗങ്ങൾക്കുള്ള പുതിയ പദ്ധതിയായ പെരുന്നാൾ സ്നേഹ സമ്മാനമെന്ന പേരിൽ നൽകുന്ന സംസ്ഥാന കമ്മിറ്റിയുടെ  ഭക്ഷ്യക്കിറ്റ് വിതരണം അനുകരണീയമാണെന്ന് മുസ്ലീം ലീഗ് നിയമസഭാ കക്ഷി ഉപനേതാവ് ഡോ. എം.കെ.മുനീർ എം.എൽ.എ. പറഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനം കോഴിക്കോട് ലീഗ് ഹൗസിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുവൈത്ത് കെ.എം.സി.സി. സംസ്ഥാന പ്രസിഡണ്ട് ഷറഫുദ്ദീൻ കണ്ണേത്ത് അദ്ധ്യക്ഷത വഹിച്ചു. 

പ്രവാസികളുടെ പ്രശ്നങ്ങളിൽ കേന്ദ്ര - സംസ്ഥാന സർക്കാറുകൾ കാര്യക്ഷമമായി ഉണർന്നു പ്രവർത്തിക്കുന്നില്ലെന്ന് ഡോ.മുനീർ ആരോപിച്ചു. വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ.നൂർബിന റഷീദ്, കോഴിക്കോട് ജില്ലാ മുസ്ലീം ലീഗ് പ്രസിഡണ്ട് ഉമ്മർ പാണ്ടികശാല ആശംസകളർപ്പിച്ച് സംസാരിച്ചു. കുവൈത്ത് കെ.എം.സി.സി സംസ്ഥാന സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ പദ്ധതി വിശദീകരിച്ചു. കോവിഡ് പ്രതിസന്ധി മൂലം നാട്ടിലകപ്പെട്ട തിരുവനന്തപുരം മുതൽ കാസറഗോഡ് വരെയുള്ള രണ്ടായിരത്തോളം കെ.എം.സി.സി.അംഗങ്ങൾക്കുള്ള കിറ്റുകളാണ് വിതരണം ചെയ്യുന്നത്. പ്രവാസികളുടെ യാത്രാ പ്രശ്നത്തിന് പരിഹാരം കാണാനും പ്രവാസികൾക്ക് ആശ്വാസ പദ്ധതികൾ ലഭ്യമാക്കാനും ശക്തമായി ഇടപെടണമെന്ന് കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പെരുന്നാൾ കിറ്റ് കുവൈത്ത് കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഫാസിൽ കൊല്ലം ഡോ. എം.കെ.മുനീറിൽ നിന്നും ഏറ്റുവാങ്ങി. 

ഉപദേശക സമിതിയംഗം ബഷീർ ബാത്ത, കെ.എം.സി.സി. മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ഫഹദ് പൂങ്ങാടൻ, മലപ്പുറം ജില്ലാ സെക്രട്ടറി റസീൻ പടിക്കൽ, ഹംസ കൊയിലാണ്ടി, ഫാറൂഖ് ഹമദാനി കോഴിക്കോട് ജില്ലാ ഭാരവാഹികളായ ഷാനവാസ്‌ കാപ്പാട്, സൈഫുള്ള ബാലുശ്ശേരി, മണ്ഡലം നേതാക്കളായ കുഞ്ഞിമൊയ്‌തീ ചാലിയം, സയ്യിദ് ബാവ, ഷറഫുദ്ദീൻ ചിറ്റാരിപ്പിലാക്കൽ, ഹാരിസ് വെളുത്തേടത്, സലാഹുദ്ധീൻ പെരിങ്ങളം, മർസൂഖ്  വള്ളിക്കുന്ന്, ശിഹാബ് തങ്ങൾ കൊടുവള്ളി, ഷാഫി കൂടത്തായി, റഫീഖ് ഒളവറ, നിയാസ് കൊയിലാണ്ടി, റഹീം തിരുവമ്പാടി, നാസർ കുടുക്കിൽ, യൂസഫ്‌ കെൻസ, സി.എച്ച് സൽമാൻ, ജാഫർ പറമ്പാട്ട്, അബ്ദുൽ ലത്തീഫ് ചേലേമ്പ്ര, നസീർ പാലോളി, റഷീദ് പാലോളി, മുഹമ്മദ്‌ നാദാപുരം, ഷരീഖ് നന്തി സംബന്ധിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ.അബ്ദുൾ റസാഖ് സ്വാഗതവും സെക്രട്ടറി എഞ്ചിനീയർ  മുഷ്താഖ് നന്ദിയും പറഞ്ഞു.

Related News