കുവൈത്തിൽ കൊല്ലം കുണ്ടറ സ്വദേശി ഹൃദയാഘാതംമൂലം മരണപ്പെട്ടു.

  • 14/07/2021

കുവൈറ്റ് സിറ്റി :  കുവൈത്തിൽ കൊല്ലം കുണ്ടറ സ്വദേശി ഹൃദയാഘാതംമൂലം മരണപ്പെട്ടു, കൊല്ലം കുണ്ടറ മന്ദിരം രാജേഷ് കൃഷ്ണൻ (44) കുവൈറ്റ് ജാബിർ  ആശുപത്രിയിൽ വച്ചാണ് മരണപ്പെട്ടത്. മുൻപ് കോവിഡ് ബാധിച്ചു നെഗറ്റീവ് ആയിരുന്നു. ഭാര്യ രമ്യ രാജേഷ് (ബ്രിട്ടീഷ് മെഡിക്കൽ ക്ലിനിക്), കുവൈറ്റ് ഗൾഫ് ഇന്ത്യൻ സ്കൂളിൽ പഠിക്കുന്ന  മക്കളായ  യദു കൃഷ്ണ(11) റിതു കൃഷ്ണ(7) ഭാര്യാമാതാവ് എന്നിവർക്കൊപ്പം മംഗഫിൽ ആണ് താമസം. സാരഥി കുവൈറ്റിൻറെ സജീവ പ്രവർത്തകനും, സാരഥി  മംഗഫ് ഈസ്റ്റ് യൂണിറ്റ് ജോയിന്റ് കൺവീനറും ആയിരുന്ന രാജേഷ് KOC യിലെ NAPESCO കമ്പനിയിൽ ഓപ്പറേറ്റർ ആയി ജോലി ചെയ്‌തു വരികയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ സാരഥി കുവൈറ്റിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. 

Related News