വാക്സിൻ എടുത്തവർക്ക് ഖത്തറിൽ ഓൺ അറൈവൽ വിസ ലഭിക്കും

  • 14/07/2021

ദോഹ: രണ്ടു ഡോസ് വാക്സിൻ എടുത്തവർക്ക് ഖത്തറിൽ ഓൺ അറൈവൽ സന്ദർശക വിസ ലഭിക്കുമെന്ന് സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു.

ഇന്ത്യൻ പൗരന്മാർക്ക് 30 ദിവസത്തേക്കുള്ള ഓൺ അറൈവൽ വിസ ലഭിക്കുമെന്നും ഇത് സൗജന്യമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. വിമാന കമ്പനികൾക്ക് നൽകിയ സിർക്കുലറിലാണ് സിവിൽ ഏവിയേഷൻ അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.പിന്നീട് 30 ദിവസത്തേക്ക് കൂടി കാലാവധി നീട്ടി നൽകും. 


രണ്ടാമത്തെ വാക്സിൻ ഡോസ് ലഭിച്ചു 14 ദിവസത്തിന് ശേഷമാണ് ഖത്തറിൽ എത്തേണ്ടത്.

ഓൺ അറൈവൽ ടൂറിസ്ററ് വിസ ലഭിക്കാൻ താഴെപ്പറയുന്ന രേഖകൾ ആവശ്യമാണ്:

1. ചുരുങ്ങിയത്‌ ആറു മാസം സാധുതയുള്ള പാസ്പോര്ട്ട്.
2 . റിട്ടേൺ ടിക്കറ്റ്.
3. ഹോട്ടൽ റിസർവേഷൻ.
4 ഖത്തർ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിൻ എടുത്തിരിക്കണം. രണ്ടാം ഡോസ് കഴിഞു 14 ദിവസത്തിന് ശേഷം യാത്ര.
5 . ദോഹയിൽ എത്തുന്നതിന്റെ 72 മണിക്കൂർ മുമ്പ് ലഭിച്ച പി.സി.ആർ ടെസ്റ്റ് നെഗറ്റീവ് റിസൾട്ട്.
6 യാത്രക്ക് മുമ്പ് ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി ലഭിയ്ക്കാൻ ഇഹ്തെറാസ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക.
7. യാത്രക്ക് 14 ദിവസം മുമ്പ് രണ്ട് ഡോസ് വാക്സിനും എടുക്കാത്തവർക്ക് പ്രവേശനമില്ല.

Related News