കെ കെ എം എ പൊതു കിണർ സമൂഹത്തിന് സമർപ്പിച്ചു

  • 15/07/2021

കുവൈറ്റ് കേരള മുസ്ലീം അസോസ്സിയേഷൻ സോഷ്യൽ പ്രൊജക്റ്റ്‌ ന്റെ കീഴിൽ കേരളത്തിലും, കർണാടകയിലുമായി നടപ്പിൽ വരുത്തി വരുന്ന കുടിവെള്ള പദ്ധതിയുടെ ഭാഗമായി കേരളത്തിൽ വയനാട് ജില്ലയിലെ മേപ്പാടിക്കടുത്ത് പൂത്തൻ കൊല്ലി വാർഡ് 5ൽ നിർമിച്ച ഇരുപതാമത്തെ കിണറിൻ്റെ ഉൽഘാടനം  കെ.കെ.എം.എ കേന്ദ്ര ജനറൽ സെക്രട്ടറി കെ സി റഫീഖ് സാഹിബ്‌ നിർവഹിച്ചു.

മുപ്പത്തോളം കുടുംബങ്ങളും ഒരു ക്ഷേത്ര മേഖലയും കൂടി ഉൾപ്പെട്ട സ്ഥലത്താണ് കെ കെ എം എ ഈ പൊതു കിണർ നിർമിച്ചു നൽകിയത് ഉസ്താദ് ഉസ്മാൻ അവർകളുടെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ കെ കെ എം എ സംസ്ഥാന ജനറൽ സെക്രട്ടറി സലീം അറക്കൽ സ്വാഗതം പറഞ്ഞു.വാർഡ് മെംബർ നാസർ, അമ്പല കമ്മിറ്റി അംഗം കൃഷ്ണൻ കുട്ടി, മംഗഫ് ബ്രാഞ്ച് ജനറൽ സെക്രട്ടറി ഗഫൂർ ഉള്ളൂർ, മാഗ്നെറ് വൈസ് പ്രസിഡന്റ് സലീം കൊമ്മേരി, ഹനീഫ മൂഴിക്കൽ, എന്നിവർ ആശംസകൾ അർപ്പിച്ചു. കിണറിനു വേണ്ടി സ്ഥലം വിട്ടു നൽകിയ അനീഷിനെ KC റഫീക് പൊന്നാട അണിയിച്ചു. കിണർ കോൺട്രാക്ടർ മുനീർ നന്ദി രേഖപ്പെടുത്തി.

Related News