വാക്സീൻ സ്വീകരിച്ച ഇന്ത്യക്കാർക്കു സൗദിയിലേക്കുള്ള യാത്രാവിലക്കിൽ ഇളവ് അഭ്യർത്ഥിച്ച് ഇന്ത്യൻ സ്ഥാനപതി ഡോ. ഔസാഫ് സഈദ്

  • 15/07/2021

റിയാദ്: വാക്സീൻ സ്വീകരിച്ച ഇന്ത്യക്കാർക്കു സൗദിയിലേക്ക് മടങ്ങാനുള്ള നിബന്ധനകൾ ലഘൂകരിക്കണമെന്ന് ഇന്ത്യൻ സ്ഥാനപതി ഡോ. ഔസാഫ് സഈദ് സൗദി അറേബ്യയോട് അഭ്യർഥിച്ചു. സൗദിയും ഇന്ത്യയും തമ്മിൽ ടൂറിസം മേഖലയിലെ സഹകരണം സംബന്ധിച്ച വിഷയത്തിൽ നടന്ന വെബിനാറിലാണ് സ്ഥാനപതി യാത്രാവിലക്കിൽ ഇളവ് ആവശ്യപ്പെട്ടത്.

ഇതുസംബന്ധിച്ച് അധികൃതരുമായി ചർച്ച നടത്തിയതായും പറഞ്ഞു. ഇന്ത്യൻ എംബസി, ഇന്ത്യൻ കോൺസുലേറ്റ്, ഇന്ത്യാ ഗവൺമെന്റ്, ടൂറിസം മന്ത്രാലയം, സൗദി ടൂറിസം വകുപ്പ്, ട്രേഡ് പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ, സൗദി ഇന്ത്യ ബിസിനസ് നെറ്റ്‌വർക്ക് എന്നിവയുടെ സഹകരണത്തോടെയായിരുന്നു വെർച്വൽ യോഗം.

വിനോദ സഞ്ചാര മേഖലയിൽ ഒട്ടേറെ സാധ്യതകൾ ഇരുരാജ്യങ്ങളിലുമുണ്ടെന്ന് സ്ഥാനപതി പറഞ്ഞു. മെഡിക്കൽ, സാംസ്‌കാരിക, സാഹസിക, ആത്മീയ ടൂറിസങ്ങളെക്കുറിച്ചും വിശദീകരിച്ചു. ഡോ. അഗസ്റ്റസ് സൈമൺ, ജി. കമല വർധന റാവു ഐ.എ.എസ്, ഖാലിദ് അൽ അബൂദി, അശോക് സേഥി, അബ്ദുല്ല സൗദ് അൽ തുവൈരിജി, രവി ഗോസൈൻ തുടങ്ങിയവർ പ്രസംഗിച്ചു.

Related News