കുവൈത്ത് കേരള ഇസ്ലാഹി സെൻറർ മെഡികെയർ ആരോഗ്യ വെബിനാർ 4.0 സംഘടിപ്പിക്കുന്നു.

  • 15/07/2021

കോവിഡ്19 മായി ബന്ധപ്പെട്ട്  സമകാലിക വിഷയങ്ങൾ  ചർച്ച ചെയ്യുന്ന മെഡികെയർ  വെബിനാർ സംഘടിപ്പിക്കുന്നു.  നാളെ ( വെള്ളിയാഴ്ച) ഉച്ചക്ക്    ഒരു മണിക്ക്   ആരംഭിക്കുന്ന  വെബിനാറിൽ  ഇന്ത്യൻ  ഡോക്ടേർസ്  ഫോറം പ്രസിഡൻറ് , ഡോക്ടർ  അമീർ  അഹമ്മദ്  മുഖ്യാഥിതിയായി  പങ്കെടുക്കും.  


കേരള ഹെൽത്ത്  സർവ്വീസ്  അസി: സർജൻ   ഡോക്ടർ  മുബാറക്ക്  തൃപ്പങ്ങോട്ട്,  "വാക്സിനേഷൻ  ഇനിയും  തീരാത്ത  സംശയങ്ങൾ"  എന്ന  വിഷയത്തിലും , സബാഹ് KCCC ഹോസ്പിറ്റലിലെ ഡോക്ടർ: യാസ്സർ , "കോവിഡ് 19 ഉം  പുതിയ  വകഭേതങ്ങളും" എന്ന  വിഷയത്തിലും,  ഇ.എൻ.ടി  സ്പെശലിസ്റ്റ്  ഡോക്ടർ: നൗഫൽ  അഹമ്മദ്  "കോവിഡ്  മുൻകരുതലുകൾ  നമ്മൾ  സുരക്ഷിതരാണോ"  എന്ന  വിഷയത്തിലും  പ്രഭാഷണം  നടത്തുന്നതാണ്.  

ശ്രോതാക്കൾക്ക്  ഡോക്ടർമാരുമായി സംവദിക്കാനുള്ള  അവസരമുണ്ടായിരിക്കുന്നതാണ് എന്ന്  സഘാടകർ  അറിയിച്ചു.  
Zoom ID  -8249873469
pwd=1234

Related News