കുവൈത്തിൽ കായംകുളം സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു

  • 15/07/2021

കുവൈത്ത് സിറ്റി : കായംകുളം സ്വദേശി കുവൈത്തിൽ ജാബിർ ആശുപത്രിയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. വോയ്സ് കുവൈത്ത് അംഗവും, മെറ്റൽ സെന്റർ കബനിയിൽ ഫാബ്രിക്കേറ്ററായിരുന്നു കായംകുളം സ്വദേശി രാജേഷ് കുമാർ വിശ്വനാഥൻ ( 42 ) ആണ് മരിച്ചത് നേരത്തെ കോവിഡ് ബാധിച്ച് രോഗമുക്തി നേടിയിരുന്നു . ഭാര്യ : അശ്വതി രാജേഷ് ( കുവൈത്തിൽ ) ഫർവാനിയയിലായിരുന്നു താമസം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങൾ മനോജ് മാവേലിക്കരയുടെയും വോയ്സ് കുവൈത്തിന്റെയും നേതൃത്വത്തിൽ പുരോഗമിക്കുന്നു.

Related News