കൊവിഡ് മുൻകരുതൽ; സൗദിയിൽ നമസ്‌കാര സമയങ്ങളിൽ കടകൾ തുറക്കാം

  • 16/07/2021

റിയാദ്: സൗദി അറേബ്യയിൽ പ്രാർത്ഥനാ സമയങ്ങളിൽ സാധാരണ കടകളടക്കമുള്ള മുഴുവൻ വാണിജ്യ സ്ഥാപനങ്ങളും തുറക്കാൻ അനുമതി. കൊവിഡ് പശ്ചാത്തലത്തിലാണ് ആൾക്കൂട്ടം ഒഴിവാക്കാൻ ഈ നടപടി. 

സാധാരണ ഗതിയിൽ നമസ്കാര സമയത്തു കട അടച്ച ശേഷം വീണ്ടും തുറക്കുമ്പോൾ ആൾക്കൂട്ടം ഉണ്ടാകുന്നു. എല്ലാ സമയത്തും തുറന്നിരുന്നാൽ ഇത് ഒഴിവാക്കാനാവും. ഫെഡറേഷൻ ഓഫ് സൗദി ചേമ്പേഴ്‌സ് ആണ് അനുമതി നൽകിയത്. മതകാര്യ വകുപ്പിന്റെ നിയന്ത്രണത്തിൽ പതിറ്റാണ്ടുകളായി സൗദി അറേബ്യയിൽ നമസ്കാര സമയങ്ങളിൽ മുഴുവൻ വാണിജ്യ സ്ഥാപനങ്ങളും അടച്ചിടുക പൊതു നിയമമാണ്. അതിലാണ് ഇപ്പോൾ ഇളവ്.

Related News