ന്യൂനപക്ഷ ക്ഷേമ നിധി, കേരള സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹം : കെ.ഐ.സി

  • 17/07/2021

കുവൈത്ത് സിറ്റി: ഇന്ത്യയിലെ മുസ്ലിംകളുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ പിന്നോക്കാവസ്ഥ  പരിഹരിക്കുന്നതിനായി ജ:രചീന്ദ്ര സിംഗ് സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍  നടപ്പില്‍ വരുത്തിയ മുസ്ലിം ന്യൂനപക്ഷ ക്ഷേമപദ്ധതി അട്ടിമറിച്ച കേരള സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

എല്ലാ സമുദായങ്ങളുടെയും പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനാവശ്യമായ പ്രത്യേക ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കി സാമൂഹിക നീതി ഉറപ്പ് വരുത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. മുസ്ലിം സമുദായത്തിന് പ്രത്യേകമായി അനുവദിക്കപ്പെട്ട ക്ഷേമനിധി ഇതര സമുദായങ്ങള്‍ക്ക് കൂടി പങ്കു വെക്കുന്നതിലൂടെ അതിന്റെ ഉദ്ദേശഫലം ലഭ്യമാവുകയില്ല. 

സ്കോളര്‍ഷിപ്പ് അനുപാതം മാറ്റി മറിച്ച സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണം. കേരളത്തിലെ മതസൗഹാര്‍ദ്ദാന്തരീക്ഷം തകര്‍ത്ത്  വര്‍ഗ്ഗീയ ധ്രുവീകരണിത്തിന് ശ്രമിച്ച് കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് ശക്തികളെ പ്രീണിപ്പിക്കുന്ന ഇത്തരം ഏകപക്ഷീയ നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നും, വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് മുസ്ലിം സമുദായത്തിന്റെ ആശങ്ക പരിഹരിക്കണമെന്നും കെ.ഐ.സി ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു.

Related News