കോവിഡ് നിയന്ത്രണം; ഫ്രൈഡേ മാര്‍ക്കറ്റില്‍ കച്ചവടം കുറയുന്നതായി കച്ചടക്കാര്‍.

  • 18/07/2021

കുവൈത്ത് സിറ്റി : കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന്  കുവൈത്തിലെ ഏറ്റവും പഴക്കമേറിയ മാര്‍ക്കറ്റായ  ഫ്രൈഡേ മാര്‍ക്കറ്റില്‍ കച്ചവടം കുറയുന്നതായി  കച്ചവടക്കാര്‍ പരാതിപ്പെട്ടു.കൊറോണ  കേസുകള്‍ വര്‍ദ്ധിച്ചതിനാല്‍ വ്യാപാര സ്ഥാപനങ്ങള്‍ എട്ട് മണിക്ക് അടക്കണമെന്ന് നേരത്തെ  അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു. ചൂട് കൂടിയതിനാല്‍ ഉപഭോക്താക്കള്‍ വൈകീട്ടാണ് മാര്‍ക്കറ്റില്‍ വരുന്നതെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍  ആവശ്യത്തിന് സാധനങ്ങള്‍ വാങ്ങുവാന്‍ സമയം ലഭിക്കുന്നില്ലെന്നും കച്ചവടക്കാര്‍ പറഞ്ഞു. എട്ട് മണിയെന്നുള്ളത് വൈകുന്നേരം ഒൻപത് വരെ നീട്ടണമെന്ന് സ്റ്റാളുകളുടെ ഉടമകൾ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.  

കഴിഞ്ഞ ദിവസങ്ങളില്‍ കുവൈത്തില്‍ അസഹ്യമായ ഹ്യൂമിഡിറ്റിയാണ് അനുഭവപ്പെടുന്നത്. പെട്ടെന്ന് ഉണ്ടാകുന്ന  കാലാവസ്ഥ വ്യതിയാനവും ഉപഭോക്താക്കളെ മാര്‍ക്കറ്റില്‍ നിന്നും അകറ്റി നിര്‍ത്തുവാന്‍ കാരണമാകുന്നുണ്ട്. കടുത്ത ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഫ്രൈഡേ മാർക്കറ്റ് തുറക്കുന്നത്. സ്​റ്റാളുകളും ഇറക്കുമതി ചെയ്​ത മുഴുവൻ ഉൽപന്നങ്ങളും കൃത്യമായ ഇടവേളകളില്‍  അണുമുക്​തമാക്കുന്നുണ്ട്. മാര്‍ക്കറ്റിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നത് പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്നാണ്. 37.5 ഡിഗ്രിക്ക്​ മുകളിൽ താപനിലയുള്ളവരെയും മാസ്​കും കൈയുറയും ധരിക്കാത്തവരെയും അകത്തേക്ക്​ കടത്തിവിടില്ലെന്നും ഫ്രൈഡേ മാർക്കറ്റ്​ അഡ്​മിനിസ്​ട്രേഷൻ അറിയിച്ചു. 

Related News