ഒഐസിസി കുവൈറ്റ്‌ മെഡിക്കൽ എഞ്ചിനീയറിംഗ് എൻട്രൻസ് സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു.

  • 19/07/2021

ഇന്ത്യൻ എംബസി  ഒരു വർഷം  നീണ്ടുനിൽക്കുന്ന ഇന്ത്യയുടെ 75ആം  വാർഷികവും, ഇന്ത്യയും കുവൈറ്റും തമ്മിലുള്ള  നയതന്ത്ര ബന്ധത്തിന്റെ 60ആം  വർഷവും, ആഘോഷത്തിന്റെ  ഭാഗമായി  ഒഐസിസി കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ /എഞ്ചിനീയറിംഗ്   പരീക്ഷക്ക്‌ സൗജന്യ  പരിശീലനം സംഘടിപ്പിക്കുന്നതായി  അറിയിച്ചു.

മികച്ച  അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തുന്ന  ഈ  സൗജന്യ  പരിശീലനം   വരുന്ന  ബുധനാഴ്ച  ജൂലൈ 21 ആം  തീയതി
ആരംഭിക്കും.

10 ആം ക്ലാസ്സ്‌ കഴിഞ്ഞു  അഡ്മിഷൻ  കാത്തിരിക്കുന്ന വിദ്യാർഥികൾ ഈ  അസുലഭാവസരം  പ്രയോജനപ്പെടുത്തണമെന്ന്  ഒഐസിസി കുവൈറ്റ്‌ ഒരു പത്രകുറിപ്പിലൂടെ  രക്ഷകർത്താക്കളേ  ഓർമ്മിപ്പിച്ചു.

കൂടുതൽ  വിവരങ്ങൾക്ക്
9447566683/9995172095 എന്നീ നമ്പറുകളിൽ  ബന്ധപ്പെടാവുന്നതാണ്

Related News