'കുവൈറ്റ് മുസാഫിർ' മൊബൈൽ ആപ്പിനെതിരെ വ്യാപക പ്രതിഷേധം, പലർക്കും യാത്ര തടസ്സപ്പെട്ടു; പരിശോധിക്കുമെന്നു DGCA.

  • 21/07/2021

കുവൈറ്റ് സിറ്റി : കുവൈറ്റ് മുസാഫിർ മൊബൈൽ ആപ്പ് യാത്രക്ക് തടസ്സമാകുന്നുവെന്നും, നിരവധി പേർ  വിദേശങ്ങളിൽ യാത്രയുമായി ബന്ധപ്പെട്ട് പ്രതിസന്ധിയിലാണെന്നും മൊബൈൽ ആപ്പ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട്  എംപിമാർ രംഗത്ത് വന്നു, ഇതിനെത്തുടർന്ന് വിഷയങ്ങൾ എത്രയും വേഗം പരിശോധിക്കുകയാണെന്നും,  വേണ്ട നടപടികൾ ഉടൻ  കൈക്കൊള്ളുമെന്നും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ( DGCA ) വ്യക്തമാക്കി.       

നിരവധി സ്വദേശികൾക്ക് യാത്ര തടസ്സപ്പെട്ടെന്നും, പലർക്കും ടിക്കറ്റ് നഷ്ടപ്പെട്ടെന്നും സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമായതോടെയാണ് വിഷയത്തിൽ എംപിമാരും DGCA യും ഇടപെട്ടത്. 

Related News