ആരോഗ്യ മന്ത്രാലയത്തിന്‍റെ കോള്‍ സെന്‍ററില്‍ ജൂണില്‍ മാത്രം വിളിച്ചത് 148,243 പേര്‍

  • 23/07/2021

കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയത്തിന്‍റെ കോള്‍ സെന്‍റര്‍ സേവനം ജൂണില്‍ മാത്രം ഉപയോഗപ്പെടുത്തിയത് 148,243 പേര്‍. സിറ്റിസണ്‍ സര്‍വ്വീസ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്‍ററിന്‍റെ പരിശ്രമങ്ങളെ ആരോഗ്യ മന്ത്രാലയം പ്രശംസിച്ചു. 

അന്വേഷണങ്ങള്‍ക്കും കണ്‍സള്‍ട്ടേഷനുകള്‍ക്കും അടക്കമാണ് ഇത്രയും കോളുകള്‍ സെന്‍ററിലേക്ക് എത്തിയത്. കൊവിഡ് 19, കൊവിഡ് വാക്സിന്‍ എന്നിവ സംബന്ധിച്ച് വിവരങ്ങള്‍ക്കായും ആളുകള്‍ സെന്‍ററിലേക്ക് വിളിച്ചു. 

73,468 കോളുകള്‍ വിവിധ കാര്യങ്ങളിലെ അന്വേഷണങ്ങള്‍ക്ക് വേണ്ടിയായിരുന്നു. 11,665 കോളുകള്‍ ആരോഗ്യ സംബന്ധമായ ഉപദേശങ്ങള്‍ക്കും 8,648 കോളുകള്‍ കൊവിഡ് സംബന്ധിച്ച സംശയങ്ങളുമായിരുന്നു. 

54,461 പേരാണ് വാക്സിനെ കുറിച്ച് അന്വേഷിക്കാന്‍ വിളിച്ചത്. ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്‍ദുള്ള അല്‍ സനദ് കോള്‍ സെന്‍റര്‍ സന്ദര്‍ശിച്ചിരുന്നു. സെന്‍ററിന്‍റെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

Related News