ബദർ അൽ സമാ മെഡിക്കൽ സെന്റർ ഹെൽത്ത് ആന്റ് വെൽനെസ് ലോഞ്ച് ആരംഭിച്ചു .

  • 23/07/2021

കുവൈറ്റ് സിറ്റി : ഫർവാനിയ  ബദർ അൽ സമാ മെഡിക്കൽ സെന്റർ  ഹെൽത്ത് ആന്റ് വെൽനെസ് ലോഞ്ച് ആരംഭിച്ചു, ആരോഗ്യ ആവശ്യങ്ങൾ എല്ലാം ഒരു കുടക്കീഴിൽ ലഭ്യമാകുന്ന പുതിയ സംവിധാനമായ ഹെൽത്ത് ആന്റ് വെൽനെസ് ലോഞ്ച്,  സിവിൽ ഐഡി വിഭാഗം സൂപ്രണ്ട് എച്ച് എച്ച് മിഷാരി  ഗാനിം സാദ് അൽഗാനിം, ഇഷ്ബിലിയ പോലീസ് സ്റ്റേഷനിലെ ഓഫീസർ ഹുസൈൻ അജ്‌ലാൻ എന്നിവർ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ  ബ്രാഞ്ച് മാനേജർ അബ്ദുൾ റസാക്ക്, പ്രൊമോട്ടർ അഷ്‌റഫ് അയ്യൂർ ,മെഡിക്കൽ ഡയറക്ടർ ഡോ. ജസ്റ്റിൻ സ്റ്റീഫൻ , മാനേജ്‌മെന്റ് അംഗങ്ങൾ, ബദർ അൽ സമാ മെഡിക്കൽ സെന്റർ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ഫുൾ ബോഡി, കാർഡിയോ, പ്രോസ്ട്രേറ്റ്, വൃക്ക, രക്താസമ്മർദ്ദം, പ്രമേഹ പാക്കേജുകൾ തുടങ്ങി എല്ലാത്തരം ആരോഗ്യ പാക്കേജുകൾക്കും ഒരേ കുടക്കീഴിൽ ,  ബില്ലിംഗ്, ലബോറട്ടറി, റേഡിയോളജി, സാമ്പിൾ ശേഖരണ കേന്ദ്രങ്ങൾ  മുതലായ സൗകര്യങ്ങൾ  ലഭ്യമാക്കുന്നതാണു  വെൽനെസ് ആന്റ് ഹെൽത്ത് പദ്ധതി.

ഹെൽത്ത് ആന്റ് വെൽനെസ് ലോഞ്ചിൽ  ഡോക്ടർമാരുടെ വിദഗ്ധ സംഘത്തെ സമീപിച്ച് റിപ്പോർട്ട് ശേഖരണം, കൺസൾട്ടേഷൻ, റിപ്പോർട്ടുകളുടെ പരിശോധന എന്നിവ പോലുള്ള അതിവേഗ ട്രാക്ക് സേവനങ്ങളെ സഹായിക്കും.

ഡയറക്ടർ ബോർഡ് മുഹമ്മദ് പി‌എ, ഡോ. വി ടി വിനോദ്, അബ്ദുൾ ലത്തീഫ്, ഡോ. ശരത് ചന്ദ്ര ഗ്രൂപ്പ് സിഇഒ എന്നിവർ ടീമിന് നന്ദി അറിയിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.

Related News