കെ.ഐ.സി ബാഫഖി തങ്ങള്‍ അനുസ്മരണം സംഘടിപ്പിച്ചു.

  • 23/07/2021

കുവൈത്ത് സിറ്റി : കുവൈത്തിലെ സമസ്തയുടെ പോഷക സംഘടനയായ കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ മര്‍ഹൂം ഖാഇദുല്‍ ഖൗം സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ അനുസ്മരണം സംഘടിപ്പിച്ചു. ഓണ്‍ലൈനായി നടന്ന പരിപാടിയില്‍  കെ.ഐ.സി അബ്ബാസിയ മേഖല വൈസ് പ്രസിഡണ്ട്  ജിശാദ് യമാനി അനുസ്മരണ പ്രഭാഷണം നടത്തി.

തന്റെ മഹത്തായ ജീവിത മാതൃകയിലൂടെ സമുദായത്തിനും സമൂഹത്തിനും ദിശാബോധം നല്‍കിയ മഹാനായിരുന്നു ബാഫഖി തങ്ങളെന്ന് അദ്ദേഹം അനുസ്മരിച്ചു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡിന്റെയും, മദ്റസ പ്രസ്ഥാനത്തിന്റെയും  രൂപീകരണത്തില്‍ തങ്ങള്‍ വഹിച്ച പങ്ക് നിസ്തുലമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതോടനുബന്ധിച്ച് നടന്ന സ്വലാത്ത് മജ്ലിസ്സിന് കുവൈത്ത് റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജഃസെക്രട്ടറി അബ്ദുല്‍ ഹമീദ് അന്‍വരി നേതൃത്വം നല്‍കി. പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്‍മള അദ്ധ്യക്ഷത വഹിച്ചു. ജഃസെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി സ്വാഗതം പറഞ്ഞു. ദഅ'വ വിംഗ് കണ്‍വീനര്‍ മുഹമ്മദ് ദാരിമി പരിപാടി ഏകോപിപ്പിച്ചു.

കേന്ദ്ര നേതാക്കന്‍മാര്‍, മേഖല യൂണിറ്റ് ഭാരവാഹികള്‍, കൗണ്‍സില്‍ അംഗങ്ങള്‍,വിവിധ വിംഗ് കണ്‍വീനര്‍മാര്‍, രക്ഷിതാക്കള്‍, മറ്റു പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related News