നാഷണൽ ഗാർഡ് യൂണിഫോം ധരിച്ച് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച പ്രവാസിയെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു.

  • 24/07/2021

കുവൈറ്റ് സിറ്റി : നാഷണൽ ഗാർഡ് യൂണിഫോം ധരിച്ച് സോഷ്യൽ മീഡിയയിൽ  വീഡിയോ ക്ലിപ്പ് പ്രചരിപ്പിച്ച  പ്രവാസിയെ  ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനിടെ, ടൈലറിംഗ് ഷോപ്പിൽ ജോലി ചെയ്യുന്ന തന്റെ ഒരു സുഹൃത്തിൽ നിന്നാണ് താൻ ഇത് നേടിയതെന്ന് സമ്മതിച്ചതായും പ്രതിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും മന്ത്രലയം വ്യക്തമാക്കി. 

അറസ്റ്റിലായ വ്യക്തിയെ നാടുകടത്താനുള്ള തയ്യാറെടുപ്പിനായി നാടുകടത്തൽ വകുപ്പിലേക്ക് റഫർ ചെയ്യാൻ നിർദ്ദേശങ്ങൾ നൽകിയതായും , സൈനിക യൂണിഫോം നൽകിയ  സുഹൃത്തിനെ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തി അന്യോഷണം ആരംഭിച്ചു. 

Related News