കുവൈറ്റ് റോയൽസ് ഡെസേർട് ചാമ്പ്യൻസ് T-20 (സീസൺ 3) കപ്പിൽ മുത്തമിട്ട് റൈസിംഗ് സ്റ്റാർ സി സി കുവൈറ്റ്.

  • 24/07/2021

കുവൈറ്റ് : കുവൈത്ത് പ്രവാസികളുടെ ക്രിക്കറ്റ് മാമാങ്കമായ റോയൽസ് ഡെസേർട് ചാമ്പ്യൻസ് സീസൺ 3 ഇൽ കരുത്തരായ യൂസഫ് ക്രിക്കറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തി റൈസിംഗ് സ്റ്റാർ സി സി കുവൈറ്റ് കപ്പ് നേടി . ഫൈനൽ മത്സരത്തിൽ ടോസ് നേടിയ യൂസഫ് ക്രിക്കറ്റ് ക്ലബ് റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബ്ബിനെ ആദ്യം ബാറ്റിംഗിന് അയക്കുകയായിരുന്നു.


റൈസിങ് സ്റ്റാര്‍ സി.സി. കുവൈത്ത് 2 വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സ് നേടി. 68 പന്തില്‍ 143 റണ്‍സ് എടുത്ത നദീം നടു ആണ് ഫൈനലിലെ താരം. രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ ജയേഷ് കൊട്ടോളയുമായി ചേർന്ന് 223 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ടാണ് കൂറ്റൻ സ്കോറിലേക്കു നയിച്ചത്. 263 റൺസിന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ യൂസഫ് ക്രിക്കറ്റ് ക്ലബിന് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ.

കുവൈറ്റിലെ 10 പ്രഗൽഭ ടീമുകൾ പങ്കെടുത്ത ടൂർമമെന്റ് കുവൈറ്റ് റോയൽസ് ക്രിക്കറ്റ് ക്ലബ് മാനേജർ രവിരാജ് ഷെട്ടി ഉത്ഖാടനം ചെയ്തു.പരസ്പര സ്നേഹബന്ധങ്ങൾക്ക്  കരുത്തു പകരാനും നാടിന്റെ ഐക്യം പ്രവാസലോകത്തും തനിമയോടെ നില നിർത്താൻ ഇത്തരം കായിക മത്സരങ്ങൾ ശക്തി പകരുമെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി. റോയൽസ് ക്രിക്കറ്റ് ക്ലബ് സംഘാടകൻ രവി രാജ് അധ്യക്ഷത വഹിച്ചു .വിജയികൾക്കുള്ള ട്രോഫിയും കാശ് പ്രൈസും അപ്പാരൽ ഹീറോസ് സി സി ക്യാപ്റ്റൻ ഉദയ് കുമാർ സമ്മാനിച്ചു. ടൂർണമെന്റിലെ ബെസ്റ്റ് ബാറ്റസ്മാൻ ആയി റൈസിംഗ് സ്റ്റാർ സി സി കുവൈറ്റിലെ നദീം നാടുവിനെയും, ബെസ്റ്റ് ബൗളർ ആയി ശുഐബ് ബി തിരഞ്ഞെടുത്തു.

Related News