പ്രവാസികളുടെ മടങ്ങിവരവ് മുൻ തീരുമാനത്തിൽ മാറ്റമില്ലെന്ന് കോവിഡ് എമർജൻസി കമ്മിറ്റി.

  • 24/07/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ  കൊറോണ വൈറസ് കേസുകളിൽ ഗണ്യമായ കുറവുണ്ടായ സാഹചര്യത്തിലും, കോവിഡ്  രോഗമുക്തിയിലുള്ള വർധനവും, ഉയർന്ന തോതിലുള്ള വാക്‌സിനേഷനും  കുവൈത്തിലെ നിലവിലുള്ള നിയന്ത്രങ്ങങ്ങളിൽ അയവു വരുത്താമെന്നു  കൊറോണ എമർജൻസി കമ്മിറ്റി ഇന്ന് ചേർന്ന യോഗത്തിൽ അഭിപ്രായപ്പെട്ടു, നിലവിലെ സാഹചര്യങ്ങളുടെ വിശദമായ റിപ്പോർട്ട് ഹെൽത്ത് അതോറിറ്റിക്ക് കൈമാറും. 

റെസ്റ്റോറന്റുകളിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്താനുള്ള മുൻ തീരുമാനത്തിന് ഊന്നൽ നൽകിക്കൊണ്ട് മാളുകളിലും മാർക്കറ്റുകളിലും ജോലി സമയം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു സാധ്യതയുണ്ടെന്ന് യോഗം വിലയിരുത്തി.

പ്രവാസികളുടെ മടങ്ങിവരവ് സംബന്ധിച്ച്, ഓഗസ്റ്റ് ആദ്യം നടപ്പാക്കാൻ തീരുമാനിച്ചിരുന്ന മുൻ തീരുമാനത്തിൽ മാറ്റമൊന്നുമില്ലെന്ന് വൃത്തങ്ങൾ സ്ഥിരീകരിച്ചു, അംഗീകരിച്ച  രണ്ട് വാക്‌സിൻ  സ്വീകരിച്ച്,  പിസിആർ പരിശോധനയും എടുത്തവർക്ക് കുവൈത്തിലേക്ക് വരാനാകുമെന്ന് വൃത്തങ്ങൾ സൂചിപ്പിച്ചു. 

Related News