സൗദിയില്‍ താഴ്‍വരയിലെ പ്രളയത്തില്‍ കാര്‍ അകപ്പെട്ട് മൂന്ന് മരണം

  • 25/07/2021

റിയാദ്: സൗദി അറേബ്യയില്‍ കാര്‍ വെള്ളപ്പാച്ചിലില്‍ അകപ്പെട്ട് മൂന്ന് പേര്‍ മരിച്ചു. തായിഫിലെ ഖിയായിലുള്ള താഴ്‍വരയിലായിരുന്നു സംഭവം. കാറില്‍ യാത്ര ചെയ്‍തിരുന്ന സൗദി പൗരനും അമ്മയും മകളുമാണ് മരിച്ചത്. വെള്ളിയാഴ്‍ച രാത്രി ഈ പ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിച്ചിരുന്നു. 


സൗദി കുടുംബം  സഞ്ചരിച്ചിരുന്ന കാര്‍ ശക്തമായ ഒഴുക്കില്‍പെട്ട് നിയന്ത്രണം നഷ്‍ടമാവുകയായിരുന്നു. ജിസാനില്‍ മറ്റൊരു കാറും കഴിഞ്ഞ ദിവസം സമാനമായ രീതിയില്‍ ഒഴുക്കില്‍പെട്ടെങ്കിലും വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരെയും രക്ഷപ്പെടുത്താന്‍ സാധിച്ചിരുന്നു.

Related News