സൗദിയില്‍ ഷോപ്പിങ് മാളിന് സമീപം യുവതികള്‍ സംഘം ചേര്‍ന്ന് ഏറ്റുമുട്ടി; ആറ് പേര്‍ അറസ്റ്റില്‍

  • 25/07/2021


റിയാദ്: സൗദി അറേബ്യയിലെ തബൂക്കില്‍ സംഘം ചേര്‍ന്ന് ഏറ്റുമുട്ടിയ യുവതികളെ പൊലീസ് അറസ്റ്റ് ചെയ്‍തു. നഗരത്തിലെ പ്രശസ്‍തമായ ഷോപ്പിങ് മാളിന് സമീപത്ത് വെച്ചായിരുന്നു സംഭവം. ആറ് യുവതികളെയാണ് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്‍തത്.

ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ളവരാണ് അറസ്റ്റിലായവരെല്ലാം. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയായിരുന്നു ഷോപ്പിങ് മാളിന് സമീപം യുവതികള്‍ സംഘം ചേര്‍ന്ന് ഏറ്റുമുട്ടിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുകയും ചെയ്‍തു. സംഘര്‍ഷ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ പിന്തുടര്‍ന്ന് മര്‍ദിക്കുന്നതും വീഡിയ ദൃശ്യങ്ങളിലുണ്ടായിരുന്നു.

Related News