കുവൈത്തിൽ കൊല്ലം സ്വദേശിനി കോവിഡ് ചികിത്സയിലിരിക്കെ മരണപ്പെട്ടു.

  • 25/07/2021

കുവൈറ്റ് സിറ്റി :  കുവൈത്തിൽ  കൊല്ലം സ്വദേശിനി  കോവിഡ് ചികിത്സയിലിരിക്കെ മരണപ്പെട്ടു, കൊല്ലം അഞ്ചല്‍ മഞ്ചാടിയില്‍ വീട്ടില്‍ സന്തോഷ് കുമാറിന്റെ ഭാര്യ സിനി സന്തോഷ് (43) ആണ് മരണപ്പെട്ടത്.  സിനി സന്തോഷ് ഏഴ് മാസം ഗർഭിണിയായിരുന്നു. ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുത്തിരുന്നെങ്കിലും മരണമടഞ്ഞു.ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. അല്‍ ഗാനിം ഓട്ടോമോട്ടീവ് കമ്പനിയിലെ ജീവനക്കാരനാണ് സന്തോഷ്. മകന്‍: അനന്തറാം ,  സംസ്കാരം കുവൈത്തിൽ സുലൈബിലക്കാത്ത് സെമിത്തേരിയിൽ നടത്തി. 

Related News