ഉംറ തീർത്ഥാടനം ഓഗസ്റ്റ് 10 മുതൽ പുനരാരംഭിക്കും

  • 26/07/2021

റിയാദ്: കൊവിഡ് രണ്ടാം തരംഗത്തിന്റെ സാഹചര്യത്തിൽ നിർത്തി വെച്ചിരിക്കുന്ന വിദേശത്തു നിന്ന് വരുന്നവർക്കുള്ള ഉംറ തീർത്ഥാടനം ഓഗസ്റ്റ് 10 മുതൽ പുനരാരംഭിക്കും. ഹിജ്റ വർഷാരംഭമായ മുഹറം ഒന്ന് ഓഗസ്റ്റ് 10നാണ്. അന്ന് മുതൽ വിദേശത്ത് നിന്നുള്ള തീർഥാടകർക്ക് ഉംറ നിർവഹിക്കാനായി രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് സൗദി അധികൃതർ അറിയിച്ചു. 

നിലവിൽ സൗദിയിലേക്ക് യാത്രാവിലക്കുള്ള രാജ്യങ്ങളിൽ നിന്നൊഴികെ മറ്റു രാജ്യങ്ങളിൽ നിന്നും നേരിട്ട് ഉംറ വിസയിൽ സൗദിയിലെത്താം. സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അംഗീകരിച്ച ഉംറ സർവീസ് സ്ഥാപനങ്ങൾ മുഖേനയാണ് ഉംറക്കെത്തേണ്ടത്. 

എന്നാൽ ഇന്ത്യ ഉൾപ്പെടെ യാത്രാവിലക്കുള്ള ഒമ്പത് രാജ്യങ്ങളിൽ നിന്നുള്ളവർ വിലക്കില്ലാത്ത മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസങ്ങൾ ക്വാറന്റീൻ പൂർത്തിയാക്കിയാൽ മാത്രമേ സൗദിയിൽ പ്രവേശിക്കാൻ അനുമതി ഉണ്ടാവൂ. 18 വയസ് പൂർത്തിയായവർക്കും സൗദി അംഗീകരിച്ച വാക്സിനുകളിൽ രണ്ട് ഡോസും പൂർത്തിയാക്കിയവർക്കുമായിരിക്കും അനുമതി.

Related News