ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് യാത്രാവിമാന സർവ്വീസില്ലെന്ന് ഇത്തിഹാദ് എയർവേസ്

  • 26/07/2021

ദുബായ്: ഓഗസ്റ്റ് രണ്ട് വരെ ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് യാത്രാവിമാന സർവ്വീസില്ലെന്ന് ഇത്തിഹാദ് എയർവേസ്. ഒരു യാത്രക്കാരന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് ഇത്തിഹാദിന്റെ ഈ ട്വീറ്റ്. 

ഓഗസ്റ്റ് 15 വരെ ഇത്തിഹാദ് വെബ്സൈറ്റിൽ ടിക്കറ്റ് ബുക്കിങ്ങ് കാണിക്കുന്നില്ലല്ലോ എന്ന യാത്രക്കാരന്റെ ചോദ്യത്തിന് പ്രവേശനവിലക്ക് ഇനിയും നീളുമോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്നും വിമാന കമ്പനി പറയുന്നു.

Related News