കുവൈത്തിൽ വ്യാജ വാക്‌സിൻ സർട്ടിഫിക്കറ്റ് വിതരണം, മൂന്ന് നഴ്‌സുമാര്‍ അറസ്റ്റില്‍.

  • 26/07/2021

കുവൈറ്റ് സിറ്റി : ജഹ്‌റ ആശുപത്രിയിൽ  250 ദിനാറിന്‌  വാക്സിനേഷൻ സർട്ടിഫിക്കറ്റ് വ്യാജമായി നിർമ്മിച്ച നൽകുന്ന പ്രവാസി നഴ്‌സുമാരുടെ സംഘത്തെ  ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷനിലെ ടീം പിടികൂടി.  പിടിയിലായത് രണ്ട് ഈജിപ്ത്യൻ സ്വദേശികളും ഒരു ഇന്ത്യൻ സ്വദേശിയുമാണ്.   

നിരവധിപേർക്ക്  വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകൾ നൽകിയതായി കണ്ടെത്തി, 250 ദിനാർ നൽകുന്നവർക്ക് വാക്‌സിനേഷൻ സ്വീകരിച്ച മെസ്സേജ് മൊബൈലിൽ അയച്ചാണ് ഇടപാടുകൾ നടത്തിയത്. അൽ ജഹ്‌റ ആശുപത്രിയിലെ നഴ്‌സിംഗ് സ്റ്റാഫിലെ അംഗങ്ങളാണ് ഇടപാടുകൾ നടത്തിയത്, ഇവരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട ഡിപ്പാർട്മെന്റിന് കൈമാറി, വാക്‌സിൻ സർട്ടിഫിക്കറ്റ് നേടിയവരുടെ വിശദ വിവരങ്ങൾ അന്യോഷിച്ചുവരികയാണ്.  

Related News