കുവൈറ്റ് സാധാരണ ജീവിതത്തിലേക്ക്; എല്ലാ വാണിജ്യ പ്രവർത്തനങ്ങളും ജൂലൈ 29 മുതൽ ആരംഭിക്കും.

  • 26/07/2021

കുവൈറ്റ് സിറ്റി : വിവാഹങ്ങൾ പോലുള്ള ഒത്തുചേരലുകൾ, കോൺഫറൻസ് , പൊതു പരിപാടികൾ  ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങളും ജൂലൈ 29 മുതൽ പുനരാരംഭിക്കാൻ ഇന്ന് ചേർന്ന  മന്ത്രിസഭ തീരുമാനിച്ചു,   അതേസമയം  കുട്ടികളുടെ പ്രവർത്തനങ്ങൾ, ക്യാമ്പുകൾ എന്നിവ സെപ്റ്റംബർ 1 മുതൽ ആരംഭിക്കാനും  അംഗീകാരം നൽകിയാതായി സർക്കാർ ആശയവിനിമയ കേന്ദ്രത്തിന്റെ തലവനും സർക്കാരിന്റെ ഔദ്യോഗിക  വക്താവുമായ താരിഖ് അൽ മുസ്രാം പറഞ്ഞു .

വാണിജ്യ സ്ഥാപനങ്ങൾ, മാളുകൾ, റസ്റ്റോറന്റുകൾ, കോഫീ ഷോപ്പുകൾ എന്നിവയുടെ പ്രവർത്തനസമയ നിയത്രണം ഒഴിവാക്കി.  ഇത് ചൊവ്വാഴ്ചമുതൽ പ്രാബല്യത്തിൽ വരും .പ്രതിരോധ കുത്തിവയ്പ് എടുത്ത  ആളുകൾക്ക് മാത്രമേ വിവിധ പ്രവർത്തനങ്ങളിൽ പ്രവേശിക്കാൻ അനുവാദമുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി, വാക്സിനേഷൻ സ്വീകരിക്കാത്തവരെ ഫാർമസികൾ, സഹകരണ, ഉപഭോക്തൃ സൊസൈറ്റികൾ, സമാന്തര വിപണികൾ, ഭക്ഷണം, കാറ്ററിംഗ് മാർക്കറ്റിംഗ് ഔട്ട്ലെറ്റുകൾ എന്നിവയിൽ മാത്രം പ്രവേശനം അനുവദിക്കൂ. 


ഓഗസ്റ് ഒന്നുമുതൽ പ്രവാസികൾക്ക് കുവൈത്തിലേക്ക് നേരിട്ട്  പ്രവേശനം അനുവദിച്ചുകൊണ്ടുള്ള തീരുമാനത്തിനും   മന്ത്രി സഭാ യോഗത്തിൽ അനുമതിയായി . യാത്ര വിലക്കുള്ള എല്ലാ രാജ്യങ്ങളിൽനിന്നും കുവൈത്തിലേക്ക് ഓഗസ്റ്റ് ഒന്നുമുതൽ  നേരിട്ടുള്ള പ്രവേശനം അനുവദിക്കും  സാധുവായ റെസിഡൻസിയുള്ളവർക്ക് , അംഗീകരിച്ച  രണ്ട് ഡോസ്  വാക്‌സിൻ ( ഫൈസർ, മോഡേണ, അസ്ട്രസെനെക, അല്ലെങ്കിൽ ഒരു ഡോസ് സ്വീകരിച്ച  ജോൺസൺ ആൻഡ് ജോൺസൺ)  സ്വീകരിച്ച്, പിസിആർ പരിശോധനയും എടുത്തവർക്ക് കുവൈത്തിലേക്ക് വരാനാകും. കുവൈത്തിൽ മൂന്ന് ദിവസത്തെ ഹോം ക്വാറന്റൈൻ കാലയളവിൽ മറ്റൊരു PCR ടെസ്റ്റ് കൂടി എടുക്കണം. ഇതോടെ പ്രവാസികളടക്കമുള്ള ഇന്ത്യക്കാരുടെ കുവൈത്തിലേക്കുള്ള തിരിച്ചുവരവ് വീണ്ടും സാധ്യമാവുകയാണ്.  

Related News