60 വയസ്സ്; പ്രവാസികൾക്കുള്ള ഉയർന്ന ഫീസ് പുനഃപരിശോധിക്കണമെന്ന് പാര്‍ലിമെന്‍റ് അംഗം അദ്‌നാൻ അബ്ദുൽസമദ്

  • 27/07/2021

കുവൈത്ത് സിറ്റി : അറുപത്  വയസും അതിൽ കൂടുതലുമുള്ള പ്രവാസികളെ താമസ രേഖ പുതുക്കുന്നതിന് ഏര്‍പ്പെടുത്തിയ ഉയർന്ന ഫീസ് പുനപരിശോധിക്കണമെന്ന് പാര്‍ലിമെന്‍റ് അംഗം അദ്‌നാൻ അബ്ദുൽസമദ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവർ പുതിയ സര്‍ക്കുലര്‍ പ്രകാരം ഓരോ വര്‍ഷവും താമസരേഖ പുതുക്കുന്നതിനായി  പ്രതിവര്‍ഷം രണ്ടായിരം കുവൈത്ത് ദിനാര്‍ ഇവര്‍ നല്‍കേണ്ടിവരും. നേരത്തെ കുവൈത്ത് മനുഷ്യാവകാശ സൊസൈറ്റിയും 60 തികഞ്ഞ ബിരുദധാരികൾ അല്ലാത്ത വിദേശികളുടെ ഇഖാമ പുതുക്കില്ലെന്ന സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 

ജനസംഖ്യാ സന്തുലനമാണ് സർക്കാർ ന്യായമെങ്കിലും തീരുമാനം കുവൈത്തിന്റെ സംസ്കാരത്തെ ചോദ്യം ചെയ്യുന്നതാണെന്നു സൊസൈറ്റി അഭിപ്രായപ്പെട്ടു. മാനവികതയ്ക്ക് പേരുകേട്ട രാജ്യമാണ് കുവൈത്ത്. താമസാനുമതി നിഷേധിക്കുന്നതിലൂടെ സ്വന്തം രാജ്യം‌ പോലും നഷ്ടപ്പെട്ട ആയിരക്കണക്കിന് ആളുകൾക്ക് പോകാൻ ഒരിടം ഇല്ലാതാകുന്ന അവസ്ഥയുണ്ടാകും. അതുകൊണ്ടുതന്നെ മാനവികതയ്ക്കു വില കൽ‌പിച്ചു തീരുമാനം പിൻ‌വലിക്കണമെന്ന് സൊസൈറ്റി ആവശ്യപ്പെട്ടു.

Related News