ആറ് മാസത്തിനിടെ 95 വിസ തട്ടിപ്പുകാര്‍ അറസ്റ്റില്‍

  • 27/07/2021

കുവൈത്ത് സിറ്റി: ഈ വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ മാത്രം പണം വാങ്ങി റെസിഡന്‍സി പെര്‍മിറ്റ് നല്‍കിയെന്ന് സംശയത്തില്‍ അറസ്റ്റിലായത് 95 പേര്‍. റെസിഡന്‍സി അവസാനിച്ച 53 പേരെയും വ്യാജ രേഖയുണ്ടാക്കിയ ഏഴ് പേരെയും അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

കമ്പനികളിലും വാണിജ്യ സ്ഥാപനങ്ങളിലും പരിശോധന നടത്താനും ലിസ്റ്റ് ചെയ്യാനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുമായി 24,547 ഉത്തരവുകള്‍ ഇട്ടതായി മന്ത്രാലയത്തിന്‍റെ റിലേഷന്‍സ് ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് സെക്യൂരിറ്റി മീഡിയ അറിയിച്ചു. 

ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് 84 പേരെയാണ് നാടുകടത്തിയത്. ആരോഗ്യ കാരണങ്ങള്‍ കൊണ്ടാണ് അവര്‍ക്ക് പ്രത്യേക പരിഗണന ലഭിച്ചത്. രാജ്യത്ത് അനധികൃതമായി കഴിഞ്ഞതിന്  4896 പേരെയും നാടുകടത്തി. 

നിയമപരമായ കാലാവധി കഴിഞ്ഞ ശേഷവും രാജ്യത്ത് തുടര്‍ന്ന 2,326 അനധികൃത താമസക്കാർ പിഴ അടച്ച ശേഷം അവരുടെ വിസ കാലാവധി പുതുക്കിയെന്നും മന്ത്രാലയം വ്യക്തമാക്കി.

Related News