കോവിഡ് വ്യാപനം: യാത്ര വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളിലേക്ക് പോകുന്നതിനെതിരെ സൗദി

  • 28/07/2021


റിയാദ്: കോവിഡ് ഭീതി കുറയാത്ത സാഹചര്യത്തിൽ യാത്ര വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളിലേക്ക് പോകുന്നതിനെതിരെ സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത് നിർദേശങ്ങളുടെ വ്യക്തമായ ലംഘനമാണ്. 

ഇങ്ങനെ വിലക്കുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്തതായി റിപ്പോർട്ട് ലഭിച്ചതായും മടങ്ങിയെത്തിയാൽ ഇത്തരക്കാർക്ക് മൂന്നു വർഷത്തേക്ക് രാജ്യത്തിന് പുറത്ത് പോകുന്നതിന് വിലക്കേർപ്പെടുത്തുമെന്നും അഭ്യന്തര മന്ത്രാലയത്തിന്റെ  ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 

നേരിട്ടോ മറ്റു രാജ്യങ്ങളിലൂടെയോ യാത്ര ചെയ്യൽ നിരോധിച്ച രാജ്യങ്ങളിലേക്ക് പൗരന്മാർ യാത്ര ചെയ്യാൻ പാടില്ല. വൈറസ് നിയന്ത്രണ വിധേയമാകാത്ത ഏതു പ്രദേശത്താണെങ്കിലും യാത്രക്ക് കൂടുതൽ ജാഗ്രത ആവശ്യമാണെന്നും മന്ത്രാലയം അറിയിച്ചു. 

ലിബിയ, സിറിയ, ലെബനൻ, യെമൻ, ഇറാൻ, തുർക്കി, അർമേനിയ, സൊമാലിയ, കോംഗോ, ഡെമോക്രാറ്റിക് റിപ്പബ്ലിക്, അഫ്ഗാനിസ്ഥാൻ, വെനിസ്വേല, റഷ്യ, ഇന്ത്യ എന്നിവയാണ് നിലവിൽ സൗദിയിൽ സ്വദേശികൾക്ക് സഞ്ചാരം വിലക്കിയ രാജ്യങ്ങൾ.

Related News