എലിസബത്ത് ലിസുവിൻ്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു.

  • 29/07/2021

കുവൈറ്റ് ഇന്ത്യൻ പ്രവാസിയായ  എലിസബത്ത് ലിസു ജിനുവിൻ്റെ ഇംഗ്ലീഷ് കവിതാ സമാഹാരമായ " ദ ചെയിഞ്ചിങ്ങ് മാസ്ക് " പ്രകാശനം ചെയ്തു. പ്രഥമ പുസ്തകം ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്  എലിസബത്ത് ലിസുവിൽ നിന്നും സ്വീകരിച്ചു. സ്നേഹം കൊണ്ട് കവിതയിലൂടെ ഹൃദയം മാത്രമല്ല  പിന്നെയോ, ആത്മാവും കീഴടക്കാൻ ശ്രമിക്കുന്ന  എഴുത്തുകാരിയാണ് എലിസബത്ത്ല ലിസു എന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.

കാവ്യരചനയിൽ കവിയെന്നോ കവിയത്രി എന്നോ വ്യത്യാസമില്ല.  കവിയുടെ ജീവിതാനു ഭവങ്ങൾ കാവ്യാത്മകമായി സ്ത്രീ - പുരുഷ ഭേദമില്ലാതെ അനശ്വരമാക്കുന്നു.പുസ്തക പ്രകാശനം സൂം മീറ്റിംഗിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എൺപതു കവിതകളടങ്ങിയ ഈ ഗ്രന്ഥം ചെന്നെയ് കേന്ദ്രമായി പ്രവർത്തിക്കുന്ന " നോഷൻ പ്രസ്സാണ് " പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സ്നേഹം , നിരാശ , വിശ്വാസം , സന്തോഷം ,പ്രത്യാശ ,  പ്രകൃതി ... തുടങ്ങിയ മനുഷ്യാവസ്ഥയുടെ സമകാലിക യാഥാർത്ഥ്യങ്ങളാണ്  കവിതകളിൽ വിഷയിഭവിച്ചിരിക്കുന്നത്. മനുഷ്യ മനസ്സുകളുടെ പൊയ്മുഖങ്ങളും അനാവരണം ചെയ്യപ്പെടുന്നു ചില കവിതകളിൽ.  ഓർത്തഡോക്സ് സഭയുടെ കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കൂബ് മാർ ഐറേനിയസ് അദ്ധ്യക്ഷനായിരുന്നു ചടങ്ങിൽ.  പ്രൊഫ. ജേക്കബ്ബ് കുര്യൻ ഓണാട്ട് ഡോ. പോൾ മണലിൽ എന്നിവർ ആശംസകൾ നേർന്നു. കമ്പ്യൂട്ടർ സൈൻസിൽ ബിരുദാനന്തര ബിരുദം നേടിയ എലിസബത്ത് ലിസു കുവൈറ്റിൽ  ഒരു സ്വകാര്യ സ്ഥാപനത്തിൽ ഐ. ടി . മാനേജരാണ്. കുവൈറ്റിലെ അറിയപ്പെടുന്ന ഒരു ഗായികയുമാണ്. പരേതനായ റവ. ഏബ്രഹാം ഐപ്പ് മങ്ങാട്ട് കോർ എപ്പിസ്ക്രാപ്പയുടെയും ലിസ്സി കുട്ടി ഐപ്പിൻ്റെയും  മകളാണ്.ജിനു കെ. ജോർജ് ഭർത്താവും .കരോൻ , ക്രിസലിൻ എന്നിവർ മക്കളുമാണ്.

Related News