കണ്ണൂർ പയ്യന്നൂർ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു.

  • 01/08/2021

കുവൈറ്റ് സിറ്റി :  കണ്ണൂർ പയ്യന്നൂർ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു. കണ്ണൂർ പയ്യന്നൂർ രാമന്തളി കുന്നത്തെരു സ്വദേശി ദിനേശ് കെ.വി കുവൈത്തിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. കുവൈത്തിലെ കലാ സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവും, പ്രശസ്ത ചിത്രകാരനുമായിരുന്നു. ഭാര്യ എൻ. സയന (അധ്യാപിക, കതിരൂർ ഈസ്റ്റ് എൽ.പി സ്‌കൂൾ) മക്കൾ ധനുഷ്, ധനശ്രീ. ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടി ക്രമങ്ങൾ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.

Related News