ഒ ഐ സി സി കുവൈറ്റ് കാസർഗോഡ് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി വിപുലീകരിച്ചു.

  • 02/08/2021

യാത്രാ വിലക്കുകൾ  കാരണം ദുരിതത്തിലായ പ്രവാസി മലയാളികളെ സഹായിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അടിയന്തര ഇടപെടലുകൾ നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. 

വൈസ്പ്രസിഡന്റുമാരായി നാസ്സർ ചുള്ളിക്കര . പുഷ്പരാജൻ ഒ വി , സുരേന്ദ്രൻ മുങ്ങത്ത് എന്നിവരും സെക്രട്ടറിമാരായി ശരത് കല്ലിങ്കൽ , ജെസ്സിൻ പതിയ്ക്കൽ, നൗഷാദ് കള്ളാർ ,സുജിത് ലാൽ ,സുരേന്ദ്രൻ മോഹൻ , സ്മിതേഷ് മിധു, അനിൽ ചീമേനി എന്നിവരെയും തെരെഞ്ഞെടുത്തു ജോയിന്റ് ട്രെഷററായി സുമേഷ് രാജ് എക്സിക്യൂട്ടീവ് അംഗങ്ങളായി ഷനൂപ് കാട്ടാമ്പള്ളി ഇബ്രാഹിം കൊട്ടോടി ,സമദ് കൊട്ടോടി , അബ്ദുൽ റഹ്മാൻ , മനോജ് വാഴക്കോടൻ, ഇക്ബാൽ റഹ്മാൻ മെട്ടമ്മൽ, ബാബു പാവൂർവീട്ടിൽ ,ഷൈൻ തോമസ് ,ഷിജോ ജോർജ് ,നൗഷാദ് തിഡിൽ എന്നിവരെയും തിരഞ്ഞെടുത്തു.

ജില്ലാ കമ്മിറ്റി പ്രസിഡന്റ് ശ്രീ ജയേഷ് ഓണശ്ശേരിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നാഷണൽ കമ്മിറ്റി ശ്രീ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര , നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ജോയ് ജോൺ, സെക്രട്ടറി ജോയ് കരുവാളൂർ  മുൻ ജില്ലാ പ്രസിഡന്റ് അനിൽ കള്ളാർ തുടങ്ങിയവർ പുതിയ ഭാരവാഹികൾക്ക് ആശംസ അറിയിച്ചുകൊണ്ട് സംസാരിച്ചു.

ജില്ലയിൽ നിന്നുമുള്ള കേന്ദ്ര കമ്മിറ്റി അംഗം രാമകൃഷ്ണൻ കള്ളാർ യോഗനടപടികൾ ഏകോപിപ്പിച്ചു ജില്ലാ ജനറൽ സെക്രട്ടറി സൂരജ് കണ്ണൻ സ്വാഗതവും ട്രെഷറർ രാജേഷ് നന്ദിയും പറഞ്ഞു.

Related News