കുവൈത്തിൽ കോവിഡ് ചികിത്സയിലിരിക്കെ തൃശൂർ സ്വദേശി മരണപ്പെട്ടു.

  • 03/08/2021

കുവൈറ്റ് സിറ്റി :  കോവിഡ് ചികിത്സയിലിരിക്കെ തൃശൂർ സ്വദേശി മരണപ്പെട്ടു, തൃശൂർ ചേറ്റുവ സ്വദേശി കിഴക്കൂട്ട് രാമകൃഷ്ണൻ ഹിരിദാസ് (48 ) ആണ് മരണപ്പെട്ടത് . കുവൈത്തിൽ ഫർവാനിയ ഹോസ്പിറ്റലിൽ കോവിഡ് ചികിത്സയിലിരിക്കെയാണ് മരണം. സ്വദേശി വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തു വരുകയായിരുന്നു. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം കുവൈത്തിൽ സംസ്കരിക്കും.   

Related News