വിദ്യാഭ്യാസം : മാറുന്ന രീതികളും നേരിടുന്ന വെല്ലുവിളികളും, കെ.ഐ.സി വെബിനാര്‍ സംഘടിപ്പിക്കുന്നു. ഡോ. സുബൈര്‍ ഹുദവി മുഖ്യ പ്രഭാഷണം നടത്തും.

  • 05/08/2021

കുവൈത്ത് സിറ്റി : കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ വിദ്യാഭ്യാസ വെബിനാര്‍ സംഘടിപ്പിക്കുന്നു. വിദ്യാഭ്യാസം-മാറുന്ന രീതികളും നേരിടുന്ന വെല്ലുവിളികളും, എന്ന വിഷയത്തെ കുറിച്ച്  ബീഹാര്‍ കിശൻഗഞ്ചിലെ ഖുർതുബ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അക്കാദമിക് എക്സലൻസ് ഡയറക്ടര്‍ ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍ മുഖ്യ പ്രഭാഷണം നടത്തും. 

2021 ഓഗസ്റ്റ് 6 വെള്ളി കുവൈത്ത് സമയം 8:30 PM ന് ഓണ്‍ലൈനായി നടക്കുന്ന പരിപാടിയില്‍ കേന്ദ്ര നേതാക്കന്‍മാര്‍, മേഖല യൂണിറ്റ് ഭാരവാഹികള്‍, കൗണ്‍സില്‍ അംഗങ്ങള്‍,വിവിധ വിംഗ് കണ്‍വീനര്‍മാര്‍, രക്ഷിതാക്കള്‍, മറ്റു പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. 65699380

Related News