ഫൈസല്‍ വിന്നേഴ്സിന് പ്രവാസികളുടെ വികാരനിര്‍ഭരമായ അന്ത്യോപചാരം.

  • 06/08/2021

കുവൈത്ത് സിറ്റി :  കഴിഞ്ഞ ദിവസം മരണപ്പെട്ട ഫൈസല്‍ വിന്നേഴ്സിന്‍റെ വിയോഗത്തില്‍ അന്ത്യോപചാരമര്‍പ്പിച്ച് കുവൈത്ത് പ്രവാസികള്‍.
ഹൃദ്യമായ പുഞ്ചിരിയുമായി ഏവരുടെയും മനസ്സ് കീഴടക്കുന്ന അദ്ധേഹത്തിന്റെ വിയോഗം തീര്‍ത്ത ഞെട്ടലില്‍ നിന്നും പ്രവാസി സുഹൃത്തുക്കള്‍ ഇപ്പോഴും മുക്തരായിട്ടില്ല. വെല്‍ഫെയര്‍ കേരള കുവൈത്ത് സംഘടിപ്പിച്ച അനുശോചന സംഗമം വികാര നിര്ഭരമായിരുന്നു . വിവിധ മേഖലകളില്‍ നിന്നും നിരവധി പേര്‍ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു . ഫൈസലിന്റെ വിയോഗം ഉള്‍കൊള്ളാനാകാതെ ചടങ്ങില്‍ സംസാരിച്ചവരില്‍ പലര്‍ക്കും വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.
ബിസിനസ് കലാ കായിക ജീവകാരുണ്യ മേഖലകളിലെല്ലാം ഫൈസല്‍ തീര്‍ത്ത സേവനങ്ങള്‍ ചടങ്ങില്‍ അനുസ്മരിക്കപ്പെട്ടു. വലിയ സൌഹൃദ വലയത്തിനുടമയായ ഫൈസല്‍ വിന്നേര്‍സ് വ്യത്യസ്ത മേഖലകളില്‍ നടത്തിയ സേവനങ്ങള്‍ കണക്കിലാക്കുമ്പോള്‍ യഥാര്‍ത്ഥ വിജയിയായാണ് ഈ ലോകത്ത് നിന്നും വിട ചൊല്ലിയതെന്നും അനുശോചന സംഗത്തില്‍ സംസാരിച്ചവര്‍ പറഞ്ഞു.


നാട്ടില്‍ നിന്നും ഫൈസലിന്റെ സഹോദരൻ ഫുആദ് ,വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം,സിനിമ പിന്നണി ഗായിക ചന്ദ്രലേഖ,അബ്ദുല്ല കാദിരി, ഡോ. അമീര്‍ ,സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍ , ഫൈസല്‍ മഞ്ചേരി , ഒ.കെ റസാഖ് ,സത്താര്‍ കുന്നില്‍ ,നജീബ് വി.എസ് , അഷ്‌റഫ്‌ കാളത്തോട് , റഷീദ് തക്കാര , അബ്ദു റഹീം, ബഷീര്‍ ബാത്ത , അസീസ്‌ തിക്കോടി , ഷൌക്കത്ത് വളാഞ്ചേരി , മഹ്നാസ് മുസ്തഫ , സമീയുള്ള, കൃഷ്ണന്‍ കടലുണ്ടി , ശുക്കൂര്‍ വണ്ടൂര്‍ , ഫൈസല്‍ വടക്കേകാട് , അബു അന്‍ഫാല്‍ , സലിം രാജ് , അലക്സ് മാത്യു , വര്‍ദ അന്‍വര്‍, ലായിക് അഹമ്മദ് , അഷ്ക്കര്‍ മാളിയേക്കല്‍, വിനോദ് പെരേര , റസീന മുഹിയുദ്ധീന്‍ ,അനിയന്‍ കുഞ്ഞ് , ഖലീലു റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു

വെല്‍ഫെയര്‍ കേരള കുവൈത്ത് പ്രസിഡന്റ് അന്‍വര്‍ സയീദ്‌ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രോഗ്രാം കണ്‍വീനര്‍ അന്‍വര്‍ഷാജി ഏകോപനം നിര്‍വ്വഹിച്ചു. ജനറല്‍ സെക്രെട്ടറിമാരായ റഫീഖ് ബാബു സ്വാഗതവും ഗിരീഷ്‌ വയനാട് നന്ദിയും പറഞ്ഞു

Related News