കെ.ഐ.സി നേതാവ് മുഹമ്മദ് കോഡൂര്‍ കുവൈത്തില്‍ വെച്ച് മരണപ്പെട്ടു.

  • 07/08/2021

കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‌ലാമിക് കൗൺസിലിനു കീഴിൽ പ്രവർത്തിക്കുന്ന ഫഹാഹീൽ ദാറു തഅലീമിൽ ഖുർആൻ മദ്റസ സ്ഥാപകനും ദീർഘകാലം മദ്റസയുടെ ജനറൽ സെക്രട്ടറിയും KIC യുടെ പൂർവ്വ നേതാക്കളിൽ  പ്രമുഖനും മജ്ലിസുൽ അഅലാ അംഗവുമായ മുഹമ്മദ് കോഡൂർ (59)  കുവൈത്തിലെ അദാൻ ഹോസ്പിറ്റലിൽ വെച്ചു മരണപെട്ടു .

മൂന്നര പതിറ്റാണ്ടിലധികമായി (36വർഷം) കുവൈത്തിലുള്ള അദ്ദേഹം കുവൈത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പോഷക സംഘടന കെട്ടിപ്പടുക്കുന്നതിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന നേതാക്കളിൽ പ്രമുഖനായിരുന്നു.

ഫഹാഹീൽ ദാറു തഅലീമിൽ ഖുർആൻ മദ്‌റസ സ്ഥാപകനും ദീർഘകാലം ജനറൽ സെക്രട്ടറിയുമായിരുന്ന അദ്ദേഹം കുവൈത്ത് ഇസ്‌ലാമിക് കൗൺസിൽ മജ്ലിസുൽ അഅലാ അംഗം കൂടിയായിരുന്നു.ഭാര്യ റുഖിയ. ജാസിയ, ജുനൈദ്, ഉവൈസ്, ഉസൈർ, ഷാനിബ എന്നിവർ മക്കളും ഷബീർ മരുമകനുമാണ്.കുഞ്ഞീദു, സൈനുൽ ആബിദീൻ, ശിഹാബ്, മുജീബ്,  ബിരിയുമ്മ, ഫാത്തിമ, ആസ്യ, ഉമ്മു കുൽസു എന്നിവർ സഹോദരങ്ങളാണ്.

Related News