തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈറ്റ്‌ (ട്രാക്ക്)കേന്ദ്രകമ്മിറ്റി ഭാരവാഹികൾ അംബാസിഡറുമായി ചർച്ച നടത്തി.

  • 07/08/2021

കുവൈത്ത് സിറ്റി : തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക്)കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ കുവൈത്തിലെ ഇന്ത്യൻ അംബാസിഡർ സിബി ജോർജുമായി ചർച്ച നടത്തി.കോവിഡ് കാലത്ത് തിരുവനന്തപുരം നിവാസികൾക്ക് മുൻഗണന നൽകി കൊണ്ട് നാട്ടിൽ പോകാൻ കഴിയാത്തവരെ വിമാനം ചാർട്ട് ചെയ്തു, നാട്ടിൽ എത്തിച്ചതുൾപ്പെടെയുള്ള  പ്രവർത്തനങ്ങൾ വിശദീകരിച്ചു. 

തിരുവനന്തപുരം  ജില്ലാകാർക്ക് വേണ്ടി  കുവൈറ്റിൽ നിന്ന് നേരിട്ട് തിരുവനന്തപുരത്തേക്ക് ജസീറ എയർവേയ്സുമായി ബന്ധപ്പെട്ടു ഫ്ലൈറ്റ് സർവീസ് ആരംഭിക്കുന്നതിന് വേണ്ടി എത്രയും പെട്ടന്ന് ഫ്ലൈറ്റ് സർവീസ് തുടങ്ങാൻ വേണ്ട സഹായ സഹകരണം ഉണ്ടാക്കാനും, പ്രൊജക്റ്റ്‌ വിസ സാധാരണ വിസയിലേക്ക് മാറ്റാൻ വേണ്ടിയുള്ള തീരുമാനം ഉണ്ടാക്കണമെന്നും, നാട്ടിൽ നിന്നും  തിരികെ  കുവൈറ്റിൽ വരാൻ സാധിക്കാത്തവരെ എത്രയും പെട്ടെന്ന് തിരികെ എത്തിക്കണമെന്നും ട്രാക്ക് നിവേദനത്തിൽ ആവശ്യപ്പെട്ടു.

അംബാസിഡർ ട്രാക്കിന്റെ നിവേദനത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ  എല്ലാം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് അംബാസിഡർ ഉറപ്പ് നൽകി. ചെയർമാൻ പി.ജി.ബിനു, പ്രസിഡന്റ് ,എം.എ.നിസ്സാം, ജനറൽ സെക്രട്ടറി കെ. ആർ.ബൈജു,  ട്രഷറർ എ.മോഹൻകുമാർ,  വൈസ്.പ്രസിഡൻറ് ശ്രീരാഗംസുരേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Related News