കുവൈത്തിൽ കണ്ണൂർ സ്വദേശി കോവിഡ് ചികിത്സയിലിരിക്കെ മരണപ്പെട്ടു.

  • 07/08/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ കണ്ണൂർ കൂത്തുപറമ്പ് സ്വദേശി കോവിഡ് ചികിത്സയിലിരിക്കെ മരണപ്പെട്ടു, ജഹ്​റയിലെ തലശ്ശേരി ഹോട്ടൽ ഉടമ റഫീഖ്​ കൊട്ടാരത്തിൽ (49) ആണ്​ മരണപ്പെട്ടത്.  കോവിഡ് ബാധിച്ച്  ജഹ്​റ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഹഫ്​സത്ത്​. മക്കൾ: സഹൽ, ഹന്നാൻ, റഫീഖ്. കുവൈത്ത് കേരള ഇസ്ലാഹി സെന്റർ ജഹ്‌റ യൂണിറ്റ് മെമ്പർ ആണ്. മൃതദേഹം കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് കുവൈത്തിൽ സംസ്കരിക്കും 

Related News