കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റും - BEC എക്സ്ചേഞ്ചും സംയുക്തമായി സംഘടിപ്പിച്ച ബാലകലാമേള -2021 കൗമാര കലകളുടെ ഉത്സവമായി മാറി. നാല് വ്യത്യസ്ത വേദികളിൽ ഓൺലൈനായി നടന്ന മൽസരങ്ങളിൽ കൂടുതൽ പോയിന്റ് നേടി ഭാവൻസ് സ്കൂൾ ഓവറോൾ കിരീടം സ്വന്തമാക്കി. കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കലാമേളയുടെ ഉദ്ഘാടനം ഇന്ത്യൻ അംബാസിഡർ ശ്രീ.സിബി ജോർജ് നിർവ്വഹിച്ചു. ബി.ഇ.സി ജനറൽ മാനേജർ ശ്രീ.മാത്യു വർഗ്ഗീസ്, പ്രവാസി ക്ഷേമ നിധി ബോർഡ് ഡയറക്ടർ എൻ.അജിത് കുമാർ, ബാലവേദി പ്രസിഡന്റ് കുമാരി അനന്തിക ദിലീപ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കല കുവൈറ്റ് ജനറൽ സെക്രട്ടറി സി.കെ നൗഷാദ് സ്വാഗതവും ബാലകലാമേള ജനറൽ കൺവീനർ പ്രൊഫ. വി.അനിൽ കുമാർ നന്ദിയും രേഖപ്പെടുത്തി. കിന്റർഗാർട്ടൻ, സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായി കുവൈറ്റിലെ ഇന്ത്യൻ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ മത്സരങ്ങളിൽ മാറ്റുരച്ചു. മൽസര ഫലങ്ങൾ കല കുവൈറ്റ് വെബ്സൈറ്റായ www.kalakuwait.com ൽ ലഭ്യമാണെന്ന് ഭാരവാഹികൾ അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?