കുവൈത്തിൽ ഹരിപ്പാട് സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു.

  • 08/08/2021

കുവൈറ്റ് സിറ്റി :  കുവൈത്തിൽ ആലപ്പുഴ  ഹരിപ്പാട് സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു, സുലബിക്കാട്ട് പ്രദേശത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെയില്‍  കുഴഞ്ഞ് വീണാണ് ഹരിപ്പാട് സ്വദേശിയായ റെനി ജേക്കബ് വേണാട്ടുശേരിയില്‍ (39)മരണപ്പെട്ടത്. ഭാര്യയും മക്കളും ക്രിക്കറ്റ് കളി കാണാനായി റെനിയോടൊപ്പമുണ്ടായിരുന്നു, കുഴഞ്ഞുവീണയുടനെ ഫർവാനിയ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ-രജനി, മക്കള്‍-ജുഹാന്‍, റോഹന്‍.

Related News