ഖത്തറിലേക്ക് വരികയായിരുന്ന കുടുംബം സൗദിയിൽ വാഹനാപകടത്തിൽ പെട്ടു,അഞ്ച് മരണം

  • 09/08/2021


ദോഹ: സൗദി അറേബ്യ വഴി റോഡുമാര്‍ഗം ജോര്‍ദാനില്‍ നിന്ന് ഖത്തറിലേക്ക് വരികയായിരുന്ന ജോര്‍ദാന്‍ കുടുംബത്തിലെ മാതാവും പിതാവും മക്കളും സൗദി നഗരമായ ഹായിലിലുണ്ടായ കാറപകടത്തില്‍ മരിച്ചു. ഒരു ജംഗ്ഷന്‍ മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയില്‍ വന്ന ഒരു കാര്‍ കുടുംബം സഞ്ചരിച്ച വാഹനത്തില്‍ ഇടിക്കുകയായിരുന്നു. പ്രൊഫസര്‍ അഷ്‌റഫ് നഈം ബാനി മുസ്തഫ, ഭാര്യ മനാല്‍, ഇവരുടെ രണ്ട്  പെണ്‍മക്കള്‍, ഒരു ചെറിയ കുഞ്ഞ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. പെണ്‍കുട്ടികളില്‍ ഒരാളായ ഹലയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മരിച്ചു.

Related News