കെ.ഡി.എൻ.എ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിക്കുന്നു.

  • 09/08/2021

കുവൈറ്റ് സിറ്റി: കോഴിക്കോട് ഡിസ്‌ട്രിക്‌ട് എൻ.ആർ. ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) ഇന്ത്യൻ സ്വതന്ത്ര ദിനത്തോടനുബന്ധിച് ആഗസ്റ്റ് 15  ഞായറാഴ്ച  ഇന്ത്യൻ  സ്വാതന്ത്ര്യ   ദിനാഘോഷം സംഘടിപ്പിക്കുന്നു. വൈകുന്നേരം 7 മണിക്ക് "ഒരേ ഒരിന്ത്യ ഒരൊറ്റ ജനത" എന്ന വിഷയത്തിൽ പ്രമുഖ  അധ്യാപകൻ ബിനു.ടി.കെ കുന്നോത്ത്‌ മുഖ്യ പ്രഭാഷണം നടത്തും. കോവിഡ് സാഹചര്യം മുൻനിർത്തി ഓൺലൈൻ വഴിയാണ് സ്വാതന്ത്ര്യ   ദിനാഘോഷം സംഘടിപ്പിക്കുന്നതെന്ന്  വാർത്ത കുറിപ്പിൽ അറിയിച്ചു.

Related News