മലപ്പുറം ജില്ല അസ്സോസിയേഷൻ ഭാരവാഹികൾ (MAK) ഇന്ത്യൻ അംബാസിഡർ സിബി ജോർജിനെ സന്ദർശിച്ചു.

  • 10/08/2021

നിലവിലെ ഇന്ത്യൻ എംബസ്സിയുടെ സജീവമായ ഇടപെടൽ കുവൈറ്റിൽ ഇന്ത്യൻ സമൂഹത്തിനുണ്ടാക്കിയ ഉണർവ്വ്  അംബാസിഡറെ അറിയിച്ചു.മലപ്പുറം ജില്ലാ അസോസിയേഷൻ കുവൈറ്റ് പ്രസിഡണ്ട് ശ്രീ വാസുദേവൻ മമ്പാടിന്റെ നേതൃത്വത്തിൽ സെക്രട്ടറി അനീഷ് കരാട്ട്, ലീഗൽ അഡ്വൈസർ അഡ്വ മുഹമ്മദ് ബഷീർ , മെഡിക്കൽ വിങ് കൺവീനർ അനസ് തയ്യിൽ , ഹെല്പ് ഡെസ്ക് കൺവീനർ അജ്മൽ വേങ്ങര , MAK - വനിതാവേദി ചെയർപേഴ്സൺ അഡ്വ ജസീന ബഷീർ എന്നിവരടങ്ങുന്ന സംഘമാണ് എംബസ്സി സന്ദർശ്ശിച്ചത്.

 സുതാര്യമായ എംബസി നടത്തിപ്പിൽ അസോസിയേഷന്റെ പേരിൽ  പ്രശംസ പത്രവും, നിലവിലെ സാഹചര്യത്തിൽ എംബസി പുതുതായി ഏറ്റെടുക്കേണ്ടതും , നടപ്പിൽ വരുത്തേണ്ടതുമായ കാര്യങ്ങൾ അടങ്ങുന്ന ഒരു മെമ്മോറാണ്ടവും MAK നു വേണ്ടി ഇന്ത്യൻ അംബാസിഡർക്ക് സമർപ്പിച്ചു. നാട്ടിൽ നിന്നും ട്രാൻസിറ്റ് പ്രകാരം കുവൈറ്റിൽ എത്താൻ ലക്ഷങ്ങളാണ് ചിലവ് ,
ഈ അവസരത്തിൽ നാട്ടിൽ നിന്നും തിരിച്ചു കുവൈറ്റിലേക്ക് സർക്കാർ തലത്തിൽ ചിലവ് കുറഞ്ഞ രീതിയിൽ  യാത്ര സജ്ജീകരണം ഉണ്ടാക്കിയാൽ പ്രവാസി ഇന്ത്യക്കാർക്ക് ഏറ്റവും സഹായകരമായിരിക്കും.  എംബസ്സിയിൽ നിന്നും സർക്കാർ തലത്തിൽ അത്തരം ഒരു പ്രവർത്തനം നടത്തുകയാണെങ്കിൽ വളരെ ഉപകാരപ്പെടും എന്നും, ഇന്ത്യയിൽ നിന്നും വാക്‌സിൻ എടുത്ത ആളുകൾക്ക് ഇമ്മ്യൂൺ ആപ്പിൽ വേഗത്തിൽ അപ്പ്രൂവൽ ആക്കി കിട്ടുന്നതിൽ സർക്കാർ തലത്തിൽ ഒന്നുകൂടി വേഗത്തിൽ പരിശ്രമിക്കണം എന്നും  മെമ്മോറാണ്ടത്തിൽ പ്രതിപാദിച്ചു .  
നിലവിലെ ഇന്ത്യൻ എംബസി പ്രവർത്തനം  പ്രശംസനീയം തന്നെയാണ് .അത് കുവൈറ്റ് ഇന്ത്യൻ സമൂഹ ചരിത്രത്തിൽ  എന്നും തങ്കലിപികളാൽ എഴുതപ്പെട്ടിരിക്കുമെന്ന അഭിപ്രായം  ഇന്ത്യൻ സ്ഥാനപാതിയോട് രേഖ പെടുത്തിയാണ് സംഘം പിരിഞ്ഞത് .

Related News