കുവൈത്തിൽ കണ്ണൂർ സ്വദേശി ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മരണപ്പെട്ടു

  • 11/08/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ കണ്ണൂർ  സ്വദേശി ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മരണപ്പെട്ടു , കണ്ണൂർ താഴെചൊവ്വേ സ്വദേശി ഹരികൃപ നിവാസിൽ   ശ്രീജേഷ് തെഴുക്കിൽ പുളിയിലാണ്ടി (38) ആണ് മരണപ്പെട്ടത്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു, തുടർന്നുള്ള ചികിത്സയിലിരിക്കെ കുവൈത്തിലെ സഭാ ഹോസ്പിറ്റലിൽ വച്ചായിരുന്നു മരണം. ഭാര്യയും രണ്ടു കുട്ടികളും കുവൈത്തിലുണ്ട് .

Related News