കെ.ഡി.എൻ.എ ഓണപൂക്കള മത്സരവും ഓണാഘോഷവും സംഘടിപ്പിക്കുന്നു.

  • 11/08/2021

കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) കുവൈറ്റിൽ താമസിക്കുന്നവർക്കായി  ഓണപൂക്കള മത്സരം സംഘടിപ്പിക്കുന്നു. ഒന്നാം ഓണമായ ആഗസ്ത് 20 വെള്ളിയാഴ്ചയാണ് ഓണ പൂക്കള മത്സരം സംഘടിപ്പിക്കുന്നത്. ഏറ്റവും നല്ല മൂന്ന് പൂക്കളങ്ങൾക്ക്  ആകർഷകങ്ങളായ സമ്മാനങ്ങളും കൂടാതെ പങ്കെടുക്കുന്ന എല്ലാവര്ക്കും തന്നെ പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നതാണ്. കോവിഡ് മുൻനിർത്തി ഓണാഘോഷം ആഗസ്ത് 27 ഉച്ചക്ക് ശേഷം ഓൺലൈൻ വഴി യാണ് ആഘോഷിക്കുന്നത്.  കൂടുതൽ വിവരങ്ങൾക്ക്  66340912,50323261 എന്നീ നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് അസോസിയേഷൻ വാർത്താകുറിപ്പിൽ അറിയിച്ചു.

Related News