സൗദിയിൽ റോഡരികിലെ തൂണില്‍ സിംഹത്തെ കെട്ടിയിട്ട നിലയില്‍ കണ്ടെത്തി

  • 13/08/2021


റിയാദ്: സൗദി അറേബ്യയുട തലസ്ഥാന നഗരമായ റിയാദില്‍ റോഡരികിലെ തൂണില്‍ സിംഹത്തെ കെട്ടിയിട്ട നിലയില്‍ കണ്ടെത്തി. പരിസരവാസികളില്‍ നിന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേനയെത്തി സിംഹത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. 

റോഡരികിലെ പോസ്റ്റില്‍ സിംഹത്തെ കെട്ടിയിട്ടത് ആരാണെന്ന് അന്വേഷിച്ച് വരികയാണെന്ന് പരിസ്ഥിതി സുരക്ഷാസേന വക്താവ് മേജര്‍ റാഇദ് അല്‍മാലികി പറഞ്ഞു. വന്യജീവികളെ വില്‍പ്പന നടത്തുന്നത് 10 വര്‍ഷം വരെ തടവോ 3 കോടി റിയാല്‍ വരെ പിഴയോ ഇവ രണ്ടുമോ ലഭിക്കുന്ന കുറ്റകൃത്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related News