കുവൈത്തിൽ തൃശ്ശൂർ സ്വദേശി കോവിഡ് ചികിത്സയിലിരിക്കെ മരണപ്പെട്ടു.

  • 13/08/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ തൃശ്ശൂർ സ്വദേശി കോവിഡ് ചികിത്സയിലിരിക്കെ മരണപ്പെട്ടു, തൃശ്ശൂർ  വെങ്കിടങ്ങ് സ്വദേശി കുന്നത്തുള്ളി  മാധവൻ മകൻ സുമേഷ് ആണ് മരണപ്പെട്ടത്. കോവിഡ് ബാധയെ തുടർന്ന്  അദാൻ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ഫോക്കസ് കുവൈറ്റ് റിഗ്ഗായ് യൂണിറ്റ് അംഗവും മെബാനി കമ്പനിയിലെ ഡ്രാഫ്റ്റ് മാനുമായിരുന്നു . ഭാര്യ: മോനിഷ( കുവൈറ്റ്‌ ),മക്കൾ: സിയ,  സിദ്ധാർഥ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ  നടന്ന് വരുന്നു.

Related News